യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയ്ക്ക് ചൂരലടിയും തടവുശിക്ഷയും

സിംഗപ്പൂര്‍: ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് ചൂരലടിയും തടവുശിക്ഷയും വിധിച്ച് കോടതി. 40- കാരനായ തിരുചെല്‍വം മണിയത്തിനാണ് ആറര വര്‍ഷം തടവിന് പുറമെ ചൂരല്‍ വടികൊണ്ട് മൂന്ന് അടിയും ശിക്ഷയായി വിധിച്ചത്.കരോള്‍ ലിങിലെ കോടതിയുടേതാണ് വിധി.

ഏപ്രില്‍ 20-തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ പുരുഷ സുഹൃത്തിനൊപ്പം ബസ് സ്റ്റോപ്പില്‍ മയങ്ങുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി മറ്റൊരു സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Top