14 വയസുകാരിയെ പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം

കണ്ണൂര്‍: പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തലശ്ശേരി പോക്‌സോ കോടതി. 2015-17 കാലയളവില്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് 19 പേര്‍ പീഡിപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അച്ഛന്‍ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.

കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നല്‍കിയില്ല. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പ്രത്യേക പോക്‌സോ കോടതി ജഡ്ജ് സിജി ഘോഷ് ആണ് പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചത്. കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളില്‍ വിചാരണ തുടരുകയാണ്.

Top