ഹിമാചല്‍ പ്രദേശിലെ സോളനില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളുമായി ഒരാള്‍ ആശുപത്രിയില്‍. ബഡ്ഡി സ്വദേശിയായ രോഗിക്ക് 21 ദിവസം മുമ്പാണ് മങ്കിപോക്‌സിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായത്. രോഗിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. ഇയാളുടെ സ്രവ, രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം ലഭിക്കും വരെ രോഗിയെ ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. മുന്‍കരുതലിന്റെ ഭാഗമായി രോഗി ഇപ്പോഴും നിരീക്ഷണത്തിലാണ്.
രാജ്യത്ത് ഇതുവരെ നാല് മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചത്. അതില്‍ മൂന്നെണ്ണം കേരളത്തിലാണ്. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഗള്‍ഫില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധ. എന്നാല്‍ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. ഇതുവരെ മങ്കിപോക്‌സ് ബാധിച്ച് മങ്കിപോക്‌സ് ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.