റായ്പൂര്‍: സഹോദരന്റെ മുന്‍ കാമുകിയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുട്ടെരിച്ചു. സുനിത ഖുഷ്വാ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ധിപാര സ്വദേശിയായ അനവര്‍ ഖാനാണ് സുനിതയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ ചാമ്പ ജില്ലയിലാണ് സംഭവം.
അന്‍വറിന്റെ സഹോദരന്‍ സമീര്‍ ബിലാസ്പുരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് സുനിതയുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍, സമീര്‍ ബിലാസ്പുരിലെ ജോലി മതിയാക്കി തിരികെ നാട്ടിലെത്തി. സമീര്‍ മറ്റൊരു വിവഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് സുനിത വീണ്ടും സമീറിനെ ബന്ധപ്പെടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. അങ്ങനെ ഞായറാഴ്ച സമീറിന്റെ വീട്ടിലെത്തിയ സുനിത അന്‍വറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനൊടുവില്‍ അന്‍വര്‍ കല്ല് കൊണ്ട് സുനിതയുടെ തലയ്ക്കടിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നവ്ഗര്‍ഹ് സ്റ്റേഷനില്‍ വന്ന് അനവര്‍ കീഴടങ്ങിയെന്നും പൊലീസ് പറഞ്ഞു.