മഹാരാഷ്ട്ര: വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവാവ് കുത്തേറ്റ് മരിച്ചു. ആദിത്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സുമിതി ശിവാജിറാവോ ആണ് കൊല്ലപ്പെട്ടത്.
രണ്ട് മാസം മുമ്പാണ് വീട്ടുകാരുടെ സമ്മതമില്ലാതെ സഹപാഠിയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം സുമിതും ഭാര്യയും കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വരികയായിരുന്നു. രണ്ട് പേര്‍ പെ്‌ട്ടെന്ന് വന്ന് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുമിത് ഭാര്യയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അവശനിലയിലായ സുമിത്തിനെ ബീഡ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിനെ തുടര്‍ന്നായിരിക്കും കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. ദുരഭിമാനക്കൊല ആകാമെന്ന സംശയത്തില്‍ പ്രതികളെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.