മുംബൈ: കദാവ്‌ലി റെയില്‍വേ സ്‌റ്റേഷനില്‍ സീറ്റിനുവേണ്ടിയുള്ള തര്‍ക്കത്തിനിടയില്‍ സുഹൃത്തിനെ മുളവടി കൊണ്ട് തലക്കടിച്ച് കൊന്നു. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ദനഞ്ചെയ് കുമാര്‍ സിന്‍ഹ(54)യാണ് സുഹൃത്ത് കനു ജാദവ്(72)നെ കൊലപ്പെടുത്തിയത്. ഇരുവരും സ്റ്റേഷനില്‍ പോര്‍ട്ടര്‍മാരായി ജോലി ചെയ്യുകയായിരുന്നു.
ഒരു ബഞ്ചില്‍ ഇരിക്കുകയായിരുന്ന ഇവര്‍ കൂടുതല്‍ സ്ഥലം ആരാണ് ഉപയോഗിക്കുന്നത് എന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ദേഷ്യം കയറിയ സിന്‍ഹ പ്ലാറ്റ്‌ഫോമില്‍ കിടക്കുകയായിരുന്ന മുളവടിയെടുത്ത് ജാദവിന്റെ തലക്കടിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.