സ്ഥല തര്‍ക്കം; അമ്മയെ കൊന്ന് തലയറുത്തെടുത്ത് യുവാവ് പൊലീസില്‍ കീഴടങ്ങി

tamilnadu

പുതുക്കോട്ട: സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ തലയറുത്തു കൊന്ന മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അമ്മയുടെ തലയും കൈയ്യിലെടുത്താണ് മുപ്പതു കാരനായ ആനന്ദ് പൊലീസിനു മുമ്പാകെ കീഴടങ്ങിയത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. സ്ഥലത്തെ ചൊല്ലി ദിവസവും ആനന്ദ് അമ്മ റാണിയുമായി വഴക്കിലായിരുന്നുവെന്നാണ് സമാപവാസികള്‍ അറിയിച്ചത്.

പതിവു പൊലെ ഞായറാഴ്ച രാവിലെയും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും റാണിയെ ആനന്ദ് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ കഴുത്ത് മുറിച്ചെടുത്ത ശേഷം ഇതുമായി കരംബാകുഡി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട റാണി ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Top