ഭാര്യയ്ക്ക് കൊവിഡ് 19 എന്ന് സംശയം; ബാത്ത് റൂമില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്!

വില്ലിന്യൂസ്: ഭാര്യയ്ക്ക് കൊറോണ ബാധിച്ചെന്ന് പേടിച്ച് ബാത്ത് റൂമിനുള്ളില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്. യൂറോപ്യന്‍ രാജ്യമായ ലിത്വനിയയിലെ തലസ്ഥാനമായ വില്ലിന്യൂസിലാണ് സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ദിവസം തനിക്ക് ഒരു കോവിഡ് 19 വൈറസ് ബാധിതനെന്ന് സംശയിക്കുന്ന വിദേശത്തുനിന്നും വന്ന ഒരാളുമായി സംസാരിക്കേണ്ടിവന്നുവെന്ന് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് ഇവര്‍ക്കും വൈറസ് ബാധ ഉണ്ടായേക്കാം എന്ന് സംശയിക്കുകയും. ഇവരെ ബാത്ത്‌റൂമില്‍ പൂട്ടിയിടുകയും ചെയ്തത്.ഒടുവില്‍ പൊലീസ് എത്തിയാണ് സ്ത്രീയെ രക്ഷിച്ചത്.

Top