മലപ്പുറം: മലപ്പുറം നന്നമുക്കില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. 12 ദിവസം മുമ്പ് വിദേശത്തു നിന്നെത്തിയ നന്നമുക്ക് സ്വദേശി അബൂബക്കര്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് ഉയരുകയാണ്. നേരത്തെ ദുബായില്‍ നിന്നും കൊവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശിയായ 29 വയസുകാരന്‍ കൊവിഡ് ബാധിതനായി മരിച്ചിരുന്നു.
ചികിത്സക്ക് ശേഷം രോഗം ഭേദമായാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മലപ്പുറം ജില്ലയില്‍ 89 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.