രാജസ്ഥാനില്‍ നിന്ന് കേരളത്തിലെത്തിയയാളെ വീട്ടില്‍ കയറ്റിയില്ല; ഇടപെട്ട് നാട്ടുകാര്‍

തിരുവനന്തപുരം: രാജസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയയാളെ വീട്ടില്‍ കയറ്റിയില്ലെന്ന് പരാതി. തിരുവന്തപുരം മലയിന്‍കീഴിലെ സഹോദരിയുടെ വീട്ടിലേക്ക് വന്നയാള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്.

ഭയം കൊണ്ടാണ് വീട്ടിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇയാള്‍ വഴിയരികില്‍ ഇരിക്കുന്നത് കണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ഇവര്‍ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെയാണ് ഇയാള്‍ രാജസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയത്.

Top