മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തു

ഗുര്‍ഗാവ് : മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗുര്‍ഗാവിലാണ് സംഭവം നടന്നത്.

മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ട ഇയാള്‍ ഭാര്യ വീടിന് പുറത്തേക്ക് പോയ സമയത്താണ് മൂന്നു വയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ചത്.

ഭാര്യയുമായുള്ള വഴക്കിന് ശേഷം ഒരു വയസ്സുള്ള കുട്ടിയെയും കൊണ്ട് യുവതി ബന്ധുവിന്റെ വീട്ടിലേക്ക് പോയി. മൂന്നു വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ പിതാവിനൊപ്പം നിര്‍ത്തിയ ശേഷമായിരുന്നു ഇവര്‍ പുറത്ത് പോയത്. കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പിതാവ് മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു.

അമ്മ തിരികെ വന്നപ്പോള്‍ കുഞ്ഞ് അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. പിതാവ് വീട്ടിലുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിന്നീട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Top