ജയലളിതയുടെ സ്മാരകത്തിൻ മുൻപിൽ യുവാവ് സ്വയം വെടിവെച്ചു മരിച്ചു

Jaya Memorial

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിൻ മുമ്പിൽ യുവാവ് സ്വയം വെടിവെച്ചു മരിച്ചു. മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകത്തിനു മുൻപിലാണ് 22 കാരനായ സെക്യൂരിറ്റി ഗാർഡ് അരുൺ സ്വയം നിറയൊഴിച്ചത്.

മധുര സ്വദേശിയാണ് മരിച്ച അരുൺ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചു.

Top