ആലപ്പുഴ: മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് പിതാവ് യുവാവിനെ കുത്തിക്കൊന്നു. പുന്നപ്ര സ്വദേശി സച്ചിന്‍(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് കുത്തേറ്റത്.
സോളമന്‍(40)ആണ് സച്ചിനെ കുത്തിയത്. മകളുടെ മുന്നില്‍ വെച്ചാണ് സോളമന്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് സച്ചിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു.