മുംബൈ : വിദേശ വനിതയെ ആക്രമിക്കാൻ ശ്രമിച്ചത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി മുംബൈ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ബോറിവ്‌ലിയിൽ താമസിക്കുന്ന വിദേശ വനിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇവർ ഭർത്താവുമൊത്ത് ആറ് മാസങ്ങൾക്ക് മുൻപാണ് ബോറിവ്‌ലിയിലേക്ക് താമസം മാറ്റിയതെന്ന് പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി 10 മണിക്ക് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് വരുകയായിരുന്നുവെന്നും, വീടിന് അടുത്തെത്തിയപ്പോൾ കുറച്ച് ദുരം ഇറങ്ങി നടക്കാൻ തീരുമാനിച്ച് റിക്ഷയിൽ നിന്ന് ഇറങ്ങി നടന്നുവെന്നും, അപ്പോഴാണ് ആക്രമണം ഉണ്ടയാതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
യുവതി നടക്കാൻ തുടങ്ങിയപ്പോഴാണ് ആരോ പുറകെ വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയാൾ യുവതിയുടെ അടുത്ത് വരികയും അനാവിശ്യമായ വാക്കുകൾ പറയുകയും ചെയ്തു. അയാളെ മറികടന്ന് നടക്കാൻ തുടങ്ങിയ യുവതിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി അയാളെ തള്ളിയിടുകയും ഉറക്കെ കരയുകയും ചെയ്തു, കരച്ചിൽ കേട്ട് സമീപത്ത് നിന്ന് ആളുകൾ എത്തിയപ്പോഴേക്കും പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് യുവതി പരാതി നൽകിയത്.
പ്രതിക്കെതിരെ 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംശയിക്കുന്നയാളെ തിരിച്ചറിയാൻ സ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
വിദേശ വനിതയുടെ മൊഴിയും , തിരിച്ചറിയിൽ പകർപ്പുകളും പൊലീസ് റെക്കോർഡ് ചെയ്തിട്ടുണ്ട്.