ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന ഓഫീസിലെ 25 കിലോ സ്വര്‍ണം കവര്‍ന്ന യുവാവിനെയും സംഘത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ ഭാരത് നത്മല്‍ സോണി(30), സചിന്‍ ഷിന്‍ഡെ(39), ശ്രാവണ്‍(39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണം നഷ്ടപ്പെട്ടയാളുടെ കരോള്‍ഭാഗില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ഹെഡാണ് സോണി. ഹെഡ് ഓഫീസില്‍നിന്ന് ചാന്ദ്‌നിചൗക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയ സ്വര്‍ണത്തില്‍ നിന്ന് 25 കിലോയാണ് ഇയാള്‍ മോഷ്ടിച്ചത്.
സ്വര്‍ണം നഷ്ട്ടപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് മുങ്ങിയ സോണിയും സംഘവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് താമസിച്ചത്. സോണിയെയും ഷിന്‍ഡെയെയും രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രാവണിനെ ഡല്‍ഹിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വിറ്റെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഐപിഎല്‍ വാതുവെപ്പില്‍ ഭീമമായ പണം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
മോഷ്ടിച്ച സ്വര്‍ണം, സോണി സഹോദരീ ഭര്‍ത്താവായ ശ്രാവണിനെ ഏല്‍പ്പിച്ചു. കുറച്ച് സ്വര്‍ണം ഇയാള്‍ പലര്‍ക്കായി വിറ്റു. ശ്രാവണില്‍നിന്നാണ് സ്വര്‍ണത്തിന്റെ വലിയ പങ്കും കണ്ടെടുത്തത്. അവശേഷിക്കുന്ന സ്വര്‍ണം കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ന്ദീപ് സിംഗ് പറഞ്ഞു.