കാമുകിയുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവാവ് ആത്മഹത്യ ചെയ്തു

suicide

അമരാവതി: കാമുകിയുമായി വീഡിയോ ചാറ്റിങ്ങ് നടത്തുന്നതിനിടെ യുവാവ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച്ച രാവിലെ ഹൈദരബാദിലെ വിനായക് നഗറിലാണ് സംഭവം നടന്നത്. ഐടിഐ വിദ്യാര്‍ത്ഥിയായ 20കാരന്‍ അജ്മീര്‍ സാഗറാണ് ആത്മഹത്യ ചെയ്തത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമാണ് അജ്മീര്‍ താമസിക്കുന്നത്.

ആത്മഹത്യ ചെയ്യുന്ന സമയത്ത് മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. 19-കാരിയായ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കാനും ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് പദ്ധതി പൊളിക്കുകയായിരുന്നു. തുടര്‍ന്ന് അജ്മീറിന്റെ ബന്ധുക്കള്‍ ഇയാള്‍ക്കായി വധുവിനെ തേടിയിരുന്നു.

കാമുകിക്ക് മുമ്പില്‍ മരിക്കാന്‍ തനിക്ക് സന്തോഷമാണെന്ന് ബുധനാഴ്ച്ച രാവിലെ യുവാവ് സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വാട്‌സ്ആപ്പ് വീഡിയോയില്‍ കോള്‍ ചെയ്ത് സംസാരിക്കുന്നതിനിടെ തൂങ്ങി മരിക്കുകയായിരുന്നു. 2.04 മിനുട്ട് ദൈര്‍ഘ്യമുലള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ കസേര വലിച്ചിട്ട് കെട്ടിത്തൂങ്ങുന്നത് വീഡിയോയില്‍ കാണാം.

തുടര്‍ന്ന് കാമുകി ഇയാളുടെ വീട്ടിലേക്ക് പോയി നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് രാവിലെ 10.30ഓടെ പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു .സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഒരു മാസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം ഉണ്ടാവുന്നത്. ഫെബ്രുവരി 18-ന് കോംപളളിയിലെ ഒരു ഹോസ്റ്റലില്‍ പെണ്‍കുട്ടി കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്തിരുന്നു.

Top