man who claimed b jayalalithaa’s son arrested

ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് വ്യാജ പ്രചരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് മദ്രാസ് ഹൈകോടതിയെ സമീപിച്ച ജെ.കൃഷ്ണമൂര്‍ത്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ട്രിച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 27ന് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ വിവിധ സ്ഥലങ്ങളിലേക്ക് മാറി മാറി യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 10നകം കോടതിയില്‍ ഹാജരാക്കാനാണ് ജസ്റ്റിസ് മഹാദേവന്റെ ഉത്തരവ്.

ജയലളിതയുടെയും തെലുങ്ക് സിനിമ താരം ശോഭന്‍ ബാബുവിന്റെയും മകനെന്ന് അവകാശപ്പെട്ടാണ് കൃഷ്ണമൂര്‍ത്തി കോടതി സമീപിച്ചിരിക്കുന്നത്. ഇതിനായി ചില തെളിവുകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ വിശദമായ പരിശോധനയില്‍ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

Top