മുംബൈ: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നമ്പറും പാന്‍ കാര്‍ഡും സംഘടിപ്പിച്ചു നല്‍കിയിരുന്നയാളെ മഹാരാഷ്ട്ര ആന്റ് ടെററിസം സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.
നവി മുംബൈയിലെ ഖര്‍ഘറില്‍ നിന്നാണ നാല്‍പ്പത്തിയൊന്നുകാരനെ എടിഎസ് അറസ്റ്റ ചെയ്തത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
മാര്‍ച്ച് 13നു നവി മുംബൈക്കു സമീപം പനവേലില്‍ നിന്ന് അഞ്ച് ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കലില്‍ കാലാവധി കഴിഞ്ഞ വിസയും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡുകള്‍ എന്നിവ പിടികൂടിയിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാറും പാന്‍ നമ്പറും സംഘടിപ്പിച്ചു നല്‍കുന്നാളെ കുറിച്ചുള്ള വിവരം എടിഎസിന് ലഭ്യമായത്. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്