പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

rape-sexual-abuse

ഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഡല്‍ഹി മന്ദിര്‍മാര്‍ഗിലാണ് സംഭവം. പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയായ യഷ് എന്ന യുവാവാണ് പിടിയിലായത്. നിലവില്‍ സമാനമായ രണ്ടു കേസുകളില്‍ കൂടി ഇയാള്‍ പ്രതിയാണ്.

കഴിഞ്ഞ ഡിസംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കുട്ടിയുടെ വീടിനു സമീപത്തു നിന്നുതന്നെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് . കുട്ടിയെ തട്ടിയിടുന്നതിനിടെ താഴെ വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റിരുന്നു. താഴെ വീണ് ഗുരതരമായി പരുക്കേറ്റിട്ടും ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാനാണ് ശ്രമിച്ചതെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍
പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് കട നടത്തിയിരുന്ന ഇയാള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പല പെണ്‍കുട്ടികളേയും പീഡിപ്പിച്ചിരുന്നെന്ന് പൊലീസിനോട് സമ്മതിച്ചു.

Top