കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്.

ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം.

മെയ് 24 നാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നെത്തിയത്. സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‌കാരം നടക്കും.

അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Top