കോഴിക്കോട്: സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച മലാപ്പറമ്പ് സ്‌കൂള്‍ വിട്ടുകൊടുക്കില്ലെന്ന് സ്‌കൂള്‍ മാനേജര്‍. സ്ഥലത്തിന് വിപണി വില നല്‍കിയാലും സര്‍ക്കാരിന് സ്‌കൂള്‍ കൈമാറില്ലെന്നും മാനേജര്‍ പി.കെ പത്മരാജന്‍ വ്യക്തമാക്കി.
സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ലാഭകരമല്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടിയത്.
സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് അന്നുതന്നെ സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. അതിനുള്ള നടപടികള്‍ പുരോഗമിക്കെയാണ് സ്‌കൂള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാട് മാനേജര്‍ പികെ പത്മകുമാര്‍ ആവര്‍ത്തിച്ചത്.
ജില്ലാ ഭരണകൂടം കണക്കാക്കിയ വില സ്വീകാര്യമല്ലെന്നും വിപണി വില നല്‍കിയാല്‍ സ്‌കൂള്‍ വിട്ടുതരാമെന്നും ആയിരുന്നു മാനേജര്‍ നേരത്ത പറഞ്ഞിരുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ വിപണി വില നല്‍കിയാലും സ്‌കൂള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പത്മരാജന്‍.
സ്‌കൂള്‍ പൂട്ടിയതോടെ കളക്‌ട്രേറ്റിലെ പ്രത്യേകം തയാറാക്കിയ ക്ലാസ്മുറികളിലാണ് കുട്ടികള്‍ പഠനം നടത്തുന്നത്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചാല്‍ നിയമപരമായി നേരിടുമെന്നും മാനേജര്‍ പത്മകുമാര്‍ പറഞ്ഞു.