ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിന്‍ ഡിബ്രുയിന് പരിക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ മത്സരത്തിലാണ് ഡിബ്രുയ്‌ന് പരിക്കേറ്റത്. പേശികള്‍ക്കേറ്റ പരിക്കു കാരണം നാല് മുതല്‍ ആറ് ആഴ്ച വരെയാണ് താരത്തിന് വിശ്രമം നിർദേശിച്ചിരിക്കുന്നത്. സിറ്റിയുടെ അടുത്ത പത്ത് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. ഇതില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരവും ഉള്‍പ്പെടും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കടുത്ത പോരാട്ടം നടത്തുന്ന ടീമിന് കനത്ത തിരിച്ചടിയാണ് ബെല്‍ജിയം താരത്തിനേറ്റ പരിക്ക്. സീസണില്‍ സിറ്റിക്കായി 23 മത്സരം കളിച്ച ഡിബ്രുയ്ന്‍ മൂന്ന് ഗോളും 15 അസിസ്റ്റുകളും സ്വന്തം അക്കൗണ്ടിലാക്കിയിട്ടുണ്ട്.