മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ല: സൗരവ് ഗാംഗുലി

sourav-ganguly

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പര റദ്ദാക്കിയതില്‍ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബബിളിനു പുറത്ത് പുസ്തക പ്രകാശനം സംഘടിപ്പിച്ച് രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.

ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ലെന്നും താരങ്ങള്‍ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു. ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടതാണെന്ന് ഗാംഗുലി വ്യക്തമാക്കി. മത്സരം മാറ്റിവെക്കുകയല്ല വേണ്ടത്. അടുത്ത വര്‍ഷത്തെ പര്യടനത്തില്‍ ഇത് ഒരു ടെസ്റ്റ് ആയി നടത്താം.

ക്യാമ്പില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ താരങ്ങള്‍ ഭയപ്പാടിലായിരുന്നു. അതുകൊണ്ടാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. കളിക്കാരെ കുറ്റം പറയാനാവില്ല. ടീം ഫിസിയോ യോഗേഷ് പര്‍മാറുമായി എല്ലാവരും അടുത്ത് ഇടപഴകിയിരുന്നു. അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു എന്ന വിവരം താരങ്ങളെ തകര്‍ത്തുകളഞ്ഞെന്നും ഗാംഗുലി പറഞ്ഞു.

 

Top