മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ നാലാം ദിനം മഴമൂലം ഉപേക്ഷിച്ചു

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്കാണ് തകര്‍ന്നിരിക്കുന്നത്.

ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ വിന്‍ഡീസിന് രണ്ടാമിന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. ആകെ 10 റണ്‍സാണ് നേടിയത്. രണ്ട് റണ്‍സോടെ ക്രെയ്ഗ് ബ്രാത്വെയ്റ്റും നാല് റണ്‍സുമായി ഷായ് ഹോപ്പുമാണ് ക്രീസില്‍. വിജയിക്കാന്‍ വിന്‍ഡീസിന് ഇനിയും 389 റണ്‍സ് വേണം.

Top