മാഞ്ചസ്റ്റര്‍ ടെസ്റ്റ്; അന്തിമ തീരുമാനത്തിനായി ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ലണ്ടന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനത്തിനായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. അവസാന ടെസ്റ്റിന്റെ ഫലം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസിബി ഐസിസിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്യാമ്പില്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അവസാന ടെസ്റ്റ് റദ്ദാക്കിയത്. മത്സരം പിന്നീട് നടത്തുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അതിനെ നിരാകരിക്കുന്നതാണ്.

രണ്ട് സാധ്യതകളാണ് നിലവിലുള്ളത്. ഒന്നുകില്‍ മത്സരം നടത്താന്‍ കഴിയാത്ത സാഹചര്യം മാഞ്ചസ്റ്ററില്‍ ഉണ്ടായിരുന്നു എന്ന് ഐസിസിക്ക് ബോധ്യപ്പെടണം. അങ്ങനെയെങ്കില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കി ഇന്ത്യയെ 2-1 എന്ന സ്‌കോറില്‍ പരമ്പര വിജയികളാക്കി പ്രഖ്യാപിക്കും. അല്ലെങ്കില്‍, ഇന്ത്യ മുന്‍കൈ എടുത്ത് മത്സരത്തില്‍ നിന്ന് പിന്മാറിയതിനാല്‍ ഇംഗ്ലണ്ടിനെ വിജയികളാക്കി പ്രഖ്യാപിക്കാം. അങ്ങനെയെങ്കില്‍ പരമ്പര 2-2 എന്ന നിലയില്‍ സമനില ആകും.

 

Top