മാഞ്ചസ്റ്റര്‍ സിറ്റി: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഇന്നലെ അയര്‍ലണ്ടും അമേരിക്കയും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തോടെയാണ് ഒഷേ അയര്‍ലണ്ട് ജേഴ്സിയോട് വിടപറഞ്ഞത്.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അയര്‍ലണ്ട് വിജയിച്ചു. 201ല്‍ അയര്‍ലണ്ടിനായി അരങ്ങേറ്റം കുറിച്ച ഒഷേയുടെ 118ആമത്തെ മത്സരമായിരുന്നു ഇന്നലെ നടന്നത്.ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ഇന്നലെ ഇറങ്ങിയ ഷീസി ആദ്യ 35 മിനുറ്റുകള്‍ മാത്രമേ കളിച്ചുള്ളൂ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗും 5 പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒഷേ നേടിയിട്ടുണ്ട്. ഇപ്പോള്‍ അവസാനമായി സണ്ടര്ലാണ്ടിനാണ് താരം കളിച്ചത്. ഈ സീസണോടെ സണ്ടര്ലാന്റുമായി കരാര്‍ അവസാനിച്ച ഷീസിയുടെ അടുത്ത നീക്കം ഇതുവരെ വ്യക്തമല്ല.