മുംബൈ: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളെത്തുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളായിരുന്ന സ്‌ട്രൈക്കര്‍ ഡിമിച്ചാര്‍ ബെര്‍ബചോവും, ഡിഫന്‍സ്ഡര്‍ വെസ് ബ്രൗണുമാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.
ഇതില്‍ വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.
ഡിമിച്ചാര്‍ ബെര്‍ബചോവും വൈകാതെ തന്നെ കേരളത്തിലേക്ക് എത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനി മുളന്‍സ്റ്റീനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇംഗ്ലീഷ് മാധ്യമമായ സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും ടാല്‍ക്ക് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുമായ ജിം വൈറ്റ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Two former @ManUtd players set to move to India to join up with Rene Moulensteen's @KeralaBlasters – Wes Brown and Dimitar Berbatov!
— Jim White (@JimWhite) August 15, 2017
പതിനഞ്ചു വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗണ്‍.
ഡിഫന്‍സില്‍ ഏതു പൊസിഷനിലും കളിക്കാന്‍ കഴിവുള്ള വെസ് ബ്രൗണ്‍ മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
മാഞ്ചസ്റ്ററിനു വേണ്ടി 230ലധികം മത്സരങ്ങള്‍ കളിച്ച ബ്രൗണ്‍ 2008ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗണ്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു