മാഞ്ചസ്റ്റര്‍ സിറ്റി: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഡേവിഡ് ഡി ഹെയയെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ്. 100 മില്യണ്‍ യൂറോ തുകയാണ് റയല്‍ മാഡ്രിഡ് സ്പെയിനിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറിന് വേണ്ടി മുടക്കാനിരിക്കുന്നത്.
ദീര്‍ഘകാലമായി റയല്‍ മാഡ്രിഡ് ഡേവിഡ് ഡി ഹെയയെ ലക്ഷ്യം വെക്കുന്നുണ്ട്, 2015ല്‍ റയല്‍ മാഡ്രിഡിന് ഡി ഹെയയെ വില്‍ക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറെടുത്തിരുന്നു എങ്കിലും ഫാക്‌സ് മെഷീന്റെ തകരാര്‍ മൂലം അവസാന നിമിഷം ട്രാന്‍സ്ഫര്‍ മുടങ്ങുകയായിരുന്നു.
ഡേവിഡിന് പുതിയ കരാര്‍ നല്‍കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പുതിയ കരാറിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ക്ലബും താരവും തമ്മില്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഡേവിഡ് ഡിഹെയയും തമ്മിലുള്ള കരാര്‍ 2019 ജൂണില്‍ അവസാനിക്കും, എന്നാല്‍ ഒരു വര്‍ഷം കൂടെ കരാര്‍ നീട്ടാനുള്ള ക്ലോസ് കരാറില്‍ ഉണ്ട്.