ലണ്ടന്‍: ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളുകളുടെ കരുത്തില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുത്തമിട്ടു.
വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സതാംപ്ടണെ 32ന് മുട്ടുകുത്തിച്ചാണ് കിരീടം സ്വന്തമാക്കിയത്. സീസണിലെ രണ്ടാം കിരീടമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. കളിയുടെ 18ാം മിനിറ്റില്‍ ഫ്രീക്കിലൂടെ ഇബ്രാഹിമോവിച്ചാണ് യുണൈറ്റഡിന്റെ ലീഡ് ഗോള്‍ നേടിയത്.
38ാം മിനിറ്റില്‍ ജെസി ലിന്‍ഗാര്‍ഡ് യുണൈറ്റഡിന്റെ ലീഡ് ഉയര്‍ത്തി. സതാംപ്ടണിന് വേണ്ടി 45,48 മിനിറ്റുകളില്‍ മോണോലോ ഗബിയാഡിനി ഗോള്‍ മടക്കിയതോടെ മത്സരം ആവേശത്തിലായി. എന്നാല്‍ സമനിലക്കെട്ടു പൊട്ടിച്ചുകൊണ്ട് 87ാം ഇബ്രാഹിമോവിച്ച് യുണൈറ്റഡിന് ജയം സമ്മാനിച്ചു.
ടീം മാനേജര്‍ ഹൊസെ മൗറിഞ്ഞോയ്ക്ക് ഒരു പൊന്‍തൂവലാണ് ചുവന്ന ചെകുത്താന്‍മാരുടെ ജയം. ചെല്‍സിക്കൊപ്പം മൂന്നു ലീഗ് കപ്പ് (2005, 2007, 2015) കിരീടങ്ങള്‍ നേടിയിട്ടുള്ള മൗറിഞ്ഞോ നാലാം തവണ യുണൈറ്റഡിലൂടെ കിരീടം സ്വന്തമാക്കി. ഇതിനു മുമ്പ് ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പം എഫ്എ കമ്യൂണിറ്റി ഷീല്‍ഡ് നേടിയിട്ടുണ്ട്.