ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാന്‍ പോവുകയാണെന്ന് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റേയും മേധാവിയായ ഇലോണ്‍ മസ്‌ക്. പ്രശസ്തമായ ഈ ഫുട്‌ബോള്‍ ക്ലബിനെ ഏറ്റെടുക്കുന്നതിന് എത്രയാണ് ചെലവാക്കുകയെന്ന് മസ്‌ക് വെളിപ്പെടുത്തിയില്ല.
ഐ ആം ബയിങ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുആര്‍ വെല്‍കം എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന മസ്‌ക് അതില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയുള്ള ഈ ട്വീറ്റ് യഥാര്‍ഥത്തില്‍ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.
തോന്നും പോലെ പലതും ട്വീറ്റ് ചെയ്യാറുള്ള മസ്‌ക്, ഇത് കാര്യമായി പറഞ്ഞതാണോ അതോ തമാശയായി പറഞ്ഞതാണോ എന്നും ഉറപ്പിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
കാര്യമായി പറഞ്ഞതാണോ? എന്ന ഒരാളുടെ കമന്റിന് പിന്നീട് അദ്ദേഹം മറുപടി നല്‍കി
അല്ല, ഇത് ട്വിറ്ററില്‍ ഏറെക്കാലമുള്ള തമാശയാണ്. ഞാന്‍ ഒരു സ്‌പോര്‍ട്‌സ് ടീമിനേയും വാങ്ങുന്നില്ല. അദ്ദേഹം പറഞ്ഞു.
ട്വിറ്റര്‍ വാങ്ങാനുള്ള പ്രഖ്യാപനം നടത്തിയ സമയത്ത് ട്വിറ്ററിന് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങൂ എന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
വ്യക്തമായി പറഞ്ഞാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇടത് പകുതിയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വലത് പകുതിയെയും ഞാന്‍ പിന്തുണയ്ക്കുന്നു! എന്ന ട്വീറ്റിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാന്‍ പോവുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.
അമേരിക്കന്‍ ഗ്ലേസര്‍ കുടുംബമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍. 2005 ല്‍ 79 കോടി പൗണ്ട് ( 7594.67 കോടി രൂപ) ചിലവാക്കിയാണ് ഗ്ലേസര്‍ ക്ലബിനെ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നുള്ള ക്ലബ് ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാന്‍ യുണൈറ്റഡ് എന്നും, യുണൈറ്റഡ് എന്നുമെല്ലാം ഈ ക്ലബ് അറിയപ്പെടുന്നുണ്ട്.
1878 ല്‍ ന്യൂട്ടണ്‍ ഹീത്ത് എല്‍വൈആര്‍ ഫുട്‌ബോള്‍ ക്ലബ് എന്ന പേരില്‍ തുടക്കമിട്ട ക്ലബ് 1902 ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന പേരിലേക്ക് മാറിയത്. ലിവര്‍ പൂള്‍,ആര്‍സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ എതിരാളികള്‍ക്കൊപ്പം ആഗോളതലത്തില്‍ വലിയ ആരാധക പിന്തുണയുള്ള ക്ലബ് കൂടിയാണിത്.