പമ്പ : 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തുണ്ട്. മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഇന്നലെ സന്നിധാനത്തെത്തിയിരുന്നു. ജനുവരി 14നാണ് മകരവിളക്ക്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിയത്. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്പ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഇന്ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും.