ന്യൂഡല്‍ഹി: പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഗുണകരമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
വ്യക്തികളെ തിരിച്ചറിയുന്നതിന് മികച്ച ഉപാധിയാണ് ആധാര്‍ കാര്‍ഡ്. വ്യാജ പാന്‍കാര്‍ഡുകള്‍ തടയുന്നതിന് ആധാര്‍ സഹായകകരമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി നേരത്തേ ചോദിച്ചിരുന്നു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞിരുന്നു.