മാസ്ക് നിർബന്ധം: ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: പകർച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓർഡിനൻസ്. അതേസമയം ലോകായുക്ത, സർവകലാശാല വി സി നിയമന ബില്ലുകളിൽ തീരുമാനമായില്ല.

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിർദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓർഡിനൻസ് ഇറക്കാൻ ആഴ്ചകൾക്ക് മുൻപ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഓർഡിനൻസ് നിലവിലില്ലാത്തതിനാൽ ഇപ്പോൾ കാര്യമായ പൊലീസ് പരിശോധന നടക്കുന്നില്ല.

Top