കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ പദ്ധതി വരുന്നു. അൻപത് പിന്നിട്ടവർക്കും 20 വർഷം സർവീസ് പൂർത്തിയായവർക്കും സ്വയം വിരമിക്കാം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ശമ്പളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.

ഒരാൾക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നൽകാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. വിആർഎസ് നടപ്പാക്കിയാൽ ശമ്പള ചെലവിൽ അൻപത് ശതമാനം കുറയുമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ.

വിആർഎസ് നടപ്പാക്കാൻ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആർഎസ് നൽകി മാറ്റി നിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

Top