മന്‍സോര്‍ പീഡനകേസ് പ്രതിയെ തൂക്കികൊല്ലണമെന്ന് ശിവരാജ് സിങ് ചൗഹാന്‍

sivaraj-singh

ഭോപ്പാല്‍: മന്‍സോര്‍ പീഡനകേസ് പ്രതിയെ മരണം വരെ തൂക്കികൊല്ലണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മൃഗങ്ങള്‍ ഭൂമിക്കു തന്നെ ഭാരമാണ് അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാജ് സിങ് ചൗഹാന്‍.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ഉടന്‍ തന്നെ കേസ് കോടതിയില്‍ എത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 26 നാണ് എട്ട് വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. മധ്യപ്രദേശിലെ മന്‍സോറിലാണ് സംഭവം നടന്നത്.

Top