കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണം: മനേകാ ഗാന്ധി

ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. കശ്മീരില്‍ കത്തുവ ജില്ലയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാന്‍ ശിശുക്ഷേമ മന്ത്രാലയം മന്ത്രിസഭയില്‍ നിര്‍ദേശം വെക്കുമെന്നും മന്ത്രി പറഞ്ഞു.

Top