ന്യൂഡൽഹി: ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിർദേശിച്ചത്.
രോഗ ചികിത്സാ ആവശ്യങ്ങൾക്കായി കഞ്ചാവിനെ നിയമവിധേയമാക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ യുഎസ് നടപ്പാക്കിയ പദ്ധതിയെയാണ് ഇന്ത്യ മാതൃകയാക്കണം.
കൊഡേയ്ൻ കഫ് സിറപ്പുകളും ഇൻഹേലറുകളും വൻതോതിൽ ദുരുപയോഗം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷനുകൾക്കു സമീപം ഡീഅഡിക്ഷൻ സെന്ററുകൾ ആരംഭിക്കണമെന്നും മന്ത്രി അറിയിച്ചു.