തിരുവനന്തപുരം: ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലേണ്ടി വരുമെന്ന കേരള സര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്രമന്ത്രി മേനക ഗാന്ധി.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മേനക രംഗത്തെത്തിയത്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനമാണെന്ന് മേനക ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും മേനക മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. മാംസവുമായി പോവുമ്പോഴാണ് നായ്ക്കള്‍ അവരെ കടിച്ചു കൊന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മേനക വിശദീകരിച്ചു.
നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് വലിയ പ്രശ്‌നമാണ്. അത് ഫലപ്രദമല്ല. വന്ധ്യംകരണമാണ് പ്രായോഗികം. നായ്ക്കളുടെ വന്ധ്യംകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് കേരള സര്‍ക്കാര്‍ വിനിയോഗിച്ചില്ല.
തന്നെ ഭയങ്കരിയാക്കി ചിത്രീകരിച്ച് രക്ഷപ്പടാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മേനക ഗാന്ധി കുറ്റപ്പെടുത്തി.