മംഗളൂരു: മംഗളൂരുവിലെ പൊലീസ് വെടിവെയ്പ്പില്‍ പൊലീസിനെ ന്യായീകരിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. കേരളത്തില്‍ നിന്ന് വന്നവരാണ് മംഗളൂരുവിലെ അക്രമങ്ങള്‍ക്ക് കാരണമെന്നും മലയാളികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
അതേസമയം അക്രമികളെ നേരിടാനാണ് പൊലീസ് വെടിവച്ചതെന്നും അക്രമികളെ കര്‍ശനമായി നേരിടുമെന്നും അദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പ് നടത്തിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരും പ്രതികരിച്ചത്. മൂന്നുപേരാണ് പൊലീസ് വെടിവെയ്പ്പില്‍ മരിച്ചത്. വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും കൂടുതല്‍ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേര്‍ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ലക്‌നൗവിലെ ഹസ്രത്ഗഞ്ചില്‍ പ്രക്ഷോഭകര്‍ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു