മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷനില്‍ മാത്രമായിരുന്ന കര്‍ഫ്യൂ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കമ്മീഷണറേറ്റ് പരിധിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലും പൊലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.
മാത്രമല്ല കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. അതേസമയം നിരോധനാജ്ഞ ലംഘിച്ചും സമരം ചെയ്യുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.