പ്രതിഷേധം ശക്തം; മംഗലാപുരത്ത് കര്‍ഫ്യൂ; ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്ക്‌

മംഗലാപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി. 2 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം മംഗലാപുരത്ത് ഞായറാഴ്ച വരെയും കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് രണ്ട് പേര്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Top