Mango – the new handset kid on the block

കൊച്ചി: 3500 കോടി രൂപ മുതല്‍മുടക്കില്‍ മലയാളികളുടെ നേതൃത്വത്തില്‍ പുതിയ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റ് വരുന്നു.
ഐ ഫോണിനെ വെല്ലാന്‍ മാംഗോ ഫോണ്‍ അഥവാ എംഫോണ്‍ എന്നാണു പേര്.

മാങ്ങയാണ് മൊബൈല്‍ കമ്പനിയുടെ മുദ്ര. ഒരു ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ബ്ലൂടൂത്ത്, വയര്‍ലെസ് ചാര്‍ജര്‍, പവര്‍ ബാങ്ക്, സെല്‍ഫി സ്റ്റിക്ക് എന്നിവയും ചേര്‍ത്താണു ലഭിക്കുക.

എംഫോണ്‍ ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജീസ് ലിമിറ്റഡാണ് കൊറിയന്‍ സാങ്കേതികവിദ്യയോടെ ത്രീഡി, 4 ജി സൗകര്യങ്ങളുമായി ഹാന്‍ഡ് സെറ്റുകള്‍ പുറത്തിറക്കുന്നത്. കൊറിയയിലാണ് ഫോണിന്റെ രൂപകല്‍പ്പന.

കൊറിയയിലും യൂറോപ്പിലുമുള്ള പ്രശസ്ത ഹാന്‍ഡ് സെറ്റ് ബ്രാന്‍ഡുകള്‍ക്ക് ചൈനയില്‍ നിന്ന് അവ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കിയാണു തുടക്കം. നാലു വര്‍ഷമായി ഇങ്ങനെ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ച പരിചയം ഇന്ത്യയില്‍ സ്വന്തം ബ്രാന്‍ഡില്‍ ഫോണ്‍ വിപണനം ചെയ്യാന്‍ ആത്മവിശ്വാസം നല്‍കുകയായിരുന്നു.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം നില്‍ക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംബി ക്യാമറ, പൊട്ടാത്ത ഗോറില്ല ഗ്ലാസും സവിശേഷതകളാണ്. പ്രത്യേക കണ്ണട വയ്ക്കാതെ തന്നെ ത്രീഡി കാണാം. ത്രീ ജിബി റാമും 32 ജിബി മെമ്മറിയുമുണ്ട്. മെമ്മറി കാര്‍ഡിട്ട് 128 ജിബി വരെ വികസിപ്പിക്കാം. എട്ട് എംപി സെല്‍ഫി ക്യാമറയുമുണ്ട്.

Top