ബെയ്ജിങ്: വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ മേഖലയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ക്സ ലീഗിലെ ബയാന്‍ ഒബോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ കെമിക്കല്‍ പ്ലാന്റിന്റെ വർക് ഷോപ്പിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ തീ അണച്ചത്. സ്ഥാപനത്തിന്റെ നിയമപ്രതിനിധിയെ ലോക്കല്‍ പബ്ലിക് സെക്യൂരിറ്റി അധികാരികള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാല്‍ കമ്പനി ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ പ്രാദേശിക ഭരണകൂടം ഒരുസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ( ചിത്രം പ്രതീകാത്മകം)