തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ ആഭിമുഖ്യത്തില്‍ രൂപകല്‍പന ചെയ്ത മാന്‍ഹോള്‍ ശുചിയാക്കുന്ന യന്ത്ര മനുഷ്യന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ ജന്‍ റോബട്ടിക്‌സ് എന്ന യുവസംരംഭക സ്ഥാപനമാണ് യന്ത്രമനുഷ്യനെ നിര്‍മിച്ചത്.
ശുചീകരണതൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ജോലി എളുപ്പമാക്കുകയാണ് ലക്ഷ്യം. യന്ത്രത്തിന്റെ യൂസര്‍ ഇന്‍ര്‍ഫേസ് കൂടുതല്‍ ലളിതമാക്കുംവിധം ഭാവിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളുണ്ടാകുമെന്ന് വാട്ടര്‍ അതോറിറ്റി എംഡി ഷൈനമോള്‍ സ്വാഗത പ്രസംഗത്തിലക പറഞ്ഞു. മനുഷ്യന് ഉപകാര പ്രദമായ ഇത്തരം കണ്ടുപിടുത്തങ്ങള്‍ മാതൃകാ പരമാണെമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയും ,സ്റ്റാര്‍ട്ടപ്പ് മിഷനും നല്‍കിയ 50 ലക്ഷം രൂപയുടെ സഹായത്തിലാണ് യന്ത്രമനുഷ്യനെ വികസിപ്പിച്ചെടുത്തത്. ജലവിഭവ വകുപ്പ് സ്റ്റാര്‍ട്ടപ്പ് മിഷനുമായി കൈകോര്‍ത്താണ് കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണ്‍ രൂപീകരിച്ചത്. ഇതിന്റെ ആദ്യസംരംഭമായാണ് ജന്റോബോട്ടിക്‌സ് എന്ന യുവസംരംഭക സ്ഥാപനമാണ് റോബോട്ട് നിര്‍മിച്ചത്.