കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍ മാണിയെ കണ്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള പാര്‍ട്ടി ഉപസമിതിയോഗം ഇന്ന് പത്തിന് പാലായില്‍ കെ.എം.മാണിയുടെ വസതിയില്‍ ചേരും. യോഗശേഷം തീരുമാനം പ്രഖ്യാപിക്കും.
യു.ഡി.എഫ്. വിട്ടശേഷം, ഇടതുമുന്നണിയോടു ചേരാനുള്ള താത്പര്യം പാര്‍ട്ടി പലതവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ സി.പി.ഐ. ആദ്യംമുതലേ എതിര്‍ത്തു. വിവിധ വേദികളില്‍ സി.പി.ഐ.നേതാക്കള്‍ ഈ എതിര്‍പ്പ് തുറന്നുപറയുകയുംചെയ്തു. ഇക്കാര്യത്തില്‍, സി.പി.എം. തീരുമാനമെടുക്കാന്‍ വൈകിയതും കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്