മാണി സി കാപ്പന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: മാണി സി കാപ്പന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “അദ്ദേഹത്തിന്റെ മോഹം നടന്ന രീതിയാണ് കാണുന്നത്. എവിടെയും കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തെരഞ്ഞെടുത്തവരോട് കാണിച്ച വഞ്ചനയാണിതെന്നും അതിനെ കൃത്യമായി ജനങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി.”

രാജ്യത്തെ ഏതെങ്കിലും പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് വര്‍ഗീയതയ്ക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതുമായി സമരസപ്പെട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വോട്ടിന്റെ ചിന്തയാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

Top