മാണി സാറിനോളം ശക്തനല്ല യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രതീക്ഷയോടെ മാണി.സി.കാപ്പന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനിയുള്ളത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇടത് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍.

മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമാണ് തങ്ങള്‍ക്ക് സംശയമുള്ളതെന്നും ബാക്കി എല്ലാ പഞ്ചായത്തുകളിലും തങ്ങള്‍ ലീഡ് ചെയ്യുമെന്നുമാണ് മാണി.സി.കാപ്പന്‍ പ്രതികരിച്ചത്.

പാലാ മുന്‍സിപ്പാലിറ്റിയില്‍ തങ്ങള്‍ നന്നായി ലീഡ് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ ഇവിടെ നിന്ന് തനിയ്ക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്. വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബിഡിജെഎസ് വോട്ടും ലഭിക്കും, മാണി.സി.കാപ്പന്‍ വ്യക്തമാക്കി.

പിജെ ജോസഫ് വിഭാഗത്തിന്റെ വോട്ടും പ്രതീക്ഷിക്കുന്നുണ്ട്. തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് താന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top