തിരുവനന്തപുരം: മാണി സി കാപ്പന്റെ മുന്നണി മാറ്റം മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ് കാപ്പന്‍ വിജയിച്ചത്, ഇത് കാലുമാറ്റമാണ്. മാണി സി കാപ്പന്‍ പോയത് മുന്നണിയെ ഒരു തരത്തിലും ബാധിക്കില്ല. വലിയൊരു രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന കാര്യമല്ല മാണി സി കാപ്പന്റെ മുന്നണി മാറ്റമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
എന്‍സിപി ഇടതുപക്ഷ മുന്നണിയില്‍ ഉണ്ട്. അതിലെ ഒരു അംഗം യുഡിഎഫിലേക്ക് കാല് മാറിയിരിക്കുന്നു. അത് രാഷ്ട്രീയ മാന്യതകള്‍ക്ക് നിരക്കാത്ത കാര്യമാണ്. വ്യക്തി എന്ന നിലയിലേ ആ കാര്യങ്ങളെ കാണേണ്ടതുള്ളൂ. പാര്‍ട്ടി എന്ന നിലയില്‍ എന്‍സിപി ഇപ്പോഴും എല്‍ഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.