എല്‍ഡിഎഫില്‍ നിന്നും പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തങ്ങളെ അവഗണിച്ചുവെന്നും വേണ്ട പരിഗണന കിട്ടിയില്ലെന്നും എന്‍സിപി നേതാവ് മാണി സി കാപ്പന്‍. തങ്ങള്‍ക്ക് നേരിട്ട അവഗണനയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മുന്നണി മര്യാദയുടെ പേരില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും എന്‍സിപിയോട് എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം എന്‍സിപിയെ അവഗണിച്ചെന്ന വാദം തള്ളി സിപിഎം രംഗത്തെത്തി. പാലായില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസിന്റെ വരവോടെ എല്ലാ ഇടതുമുന്നണിയിലെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

Top