കോട്ടയം: മുന്നണി ഏതായാലും താന്‍ പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ഡല്‍ഹിയില്‍ ശരദ്പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മാണി സി കാപ്പന്റെ പ്രതികരണം. പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തിയ ശേഷം നാളെ അന്തിമ തീരുമാനം ഉണ്ടാകും. പാര്‍ട്ടിയുടെ ഭാഗമാകാന്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി സി. കാപ്പന്‍ പ്രതികരിച്ചു. മുന്നണി മാറ്റം ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകും. നാല് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും ടി. പി പീതാംബരന്‍ വ്യക്തമാക്കി.
അതേസമയം, എന്‍സിപി എല്‍ഡിഎഫ് വിട്ട് പോകുന്നതിനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തിലോ ദേശീയ തലത്തിലോ ഇല്ലെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.